ഗവണ്‍മെന്റ് ഫിഷ് ഫാം, ആയിരംതെങ്ങ്
ഗവണ്‍മെന്റ് ഫിഷ് ഫാം, ആയിരംതെങ്ങ്
ADAK ആലുംപീടിക പി.ഒ.
ഓച്ചിറ (വഴി) കൊല്ലം.
E-mail:farmayiramthengu@gmail.com
ADAK ആലുംപീടിക പി.ഒ.
ഓച്ചിറ (വഴി) കൊല്ലം.
E-mail:farmayiramthengu@gmail.com
- ആയിരംതെങ്ങ് ബ്രാക്കിഷ് വാട്ടര്‍ ഫാം എസ്റ്റൂറിയന്‍ റിസര്‍ച്ച് സ്റ്റേഷന്‍ എന്ന പേരില്‍ ഇന്ത്യയില്‍തന്നെ ഒന്നാമതായി 1962 സ്ഥാപിതമായതും എന്നാല്‍ പ്രവര്‍ത്തനം നിലച്ച ഈ സ്ഥാപനത്തെ 1979 ല്‍ പുനഃപ്രവര്‍ത്തിപ്പിക്കുകയും 2014 ല്‍ ആര്‍.കെ.വി.വൈ പ്രോജക്ടിനു കീഴില്‍ പുനരുജ്ജീവിപ്പിക്കുകയാണുണ്ടായത്. ഈ ഫാം കൊല്ലം ജില്ലയിലുളള കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. ഈ ഫാമിനുളള ജലസ്രോതസ്സ് കായംകുളം ബ്രാക്കിഷ് വാട്ടര്‍ സിസ്റ്റമാണ്. ഈ ഫാമില്‍ ഒരേ സമയം 30 പേര്‍ക്ക് താമസിച്ച് പരിശീലനം നടത്തുന്നതിന് സൗകര്യമുളള ഒരു പരിശീലന ബ്ലോക്കും പ്രവര്‍ത്തിച്ചുവരുന്നു.
- ആകെ 21 ഹെക്ടര്‍ ഭൂവിസ്തൃതിയുളള ഈ ഫാമില്‍ 10.52 ഹെക്ടര്‍ ജലവിസ്തൃതി ഉള്‍ക്കൊള്ളുന്നു. 2 ഹെക്ടര്‍ വീതമുളള ജി1, ജി2, ജി3 & ജി4 എന്നീ 4 കുളങ്ങളും 0.2 ഹെക്ടര്‍ വീതമുളള എന്‍1 മുതല്‍ എന്‍12 വരെയുളള 12 ചെറുകുളങ്ങളും ദേശീയ ജലപാതയോട് ചേര്‍ന്ന് പടിഞ്ഞാറുവശത്തായി 1.3 ഹെക്ടര്‍ വിസ്തൃതിയിലുളള ഒരു കുളവുമുണ്ട്. 6.78 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ക്കാടുകളില്‍ പല പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കും ആവശ്യമായ കണ്ടല്‍തൈകള്‍ ഉല്‍പാദിപ്പിച്ചുവരുന്നു.
- കേരളത്തിലെ സാഹചര്യങ്ങളില്‍ പൊമ്പാനോ, കരിമീന്‍, സീബാസ് എന്നിവയുടെ കൂടുകൃഷിക്കായി പുതിയ അക്വാകള്‍ച്ചര്‍ സംരഭങ്ങളും, വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ക്കുമുളള ഒരു പ്രദര്‍ശന ഫാമാണ് ഈ ഫാം. ഇവിടെ കുളങ്ങളില്‍ വനാമി ചെമ്മീന്‍, പൂമീന്‍, തിരുത എന്നിവയുടെ കൃഷിയും നടപ്പിലാക്കിവരുന്നു. കൂടാതെ പെന്‍കള്‍ച്ചര്‍, ആര്‍.എ.എസ്, ബയോ-ഫ്ളോക്ക് എന്നിവയ്ക്കായുളള പ്രദര്‍ശന ഫാമുകളുടെ യൂണിറ്റും പ്രവര്‍ത്തിച്ചു വരുന്നു.
- തെക്കന്‍ ജില്ലകളിലെ കര്‍ഷകരുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കരിമീനിന്റെ വിത്തുല്‍പ്പാദനവും, തിരുത, പൂമീന്‍ എന്നിവ വളര്‍ത്തുന്നതിനായി നഴ്സറിയും പ്രവര്‍ത്തിച്ചു വരുന്നു.