ഗവണ്‍മെന്റ് ഫിഷ് ഫാം, ഇടക്കൊച്ചി, എറണാകുളം
ഗവണ്‍മെന്റ് ഫിഷ് ഫാം,
ഇടക്കൊച്ചി ഡോ. ബി.ആര്‍. അംബേദ്കര്‍ റോഡ്,
ഇടക്കൊച്ചി സൗത്ത് പി.ഒ.
എറണാകുളം - 682010.
E-mail: govtfishfarmedakochi@gmail.com
ഇടക്കൊച്ചി ഡോ. ബി.ആര്‍. അംബേദ്കര്‍ റോഡ്,
ഇടക്കൊച്ചി സൗത്ത് പി.ഒ.
എറണാകുളം - 682010.
E-mail: govtfishfarmedakochi@gmail.com
- ബ്രാക്കിഷ് വാട്ടര്‍ ഫിഷ് ഫാമിന് സാദ്ധ്യതകള്‍ ഉളള ഇടക്കൊച്ചി ഗവ. ഫിഷ് ഫാം എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കില്‍പ്പെട്ട ഇടക്കൊച്ചി വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ജലസ്രോതസ്സ് വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന കൈതപ്പുഴകായലാണ്. ഇതില്‍ കൃഷി ചെയ്യുന്നത് ഓര് ജലത്തിന് അനുയോജ്യമായ ഇനം മത്സ്യങ്ങളാണ്. മണ്‍സൂണ്‍ കാലാവസ്ഥയില്‍ ഈ ഫാമിലെ ലവണാംശം പൂജ്യത്തിനടുത്തെത്താറുണ്ട്. ആര്‍.ഐ.ഡി.എഫ് മുഖേന ഈ ഫാം പുനരുദ്ധരിച്ചിട്ടുളളതാണ്.
- ആകെയുളള ഭൂവിസ്തൃതിയായ10.93 ഹെക്ടറില്‍ ജലവ്യാപന വിസ്തൃതി 9.6 ഹെക്ടറാണ്. 2 ഹെക്ടര്‍ വിസ്തൃതിയിലുളള പി1, പി4, പി5 & പി8 എന്നിങ്ങനെ നമ്പരുകള്‍ നല്‍കിയിട്ടുളള 4 വലിയ കുളങ്ങളും, 0.4 ഹെക്ടര്‍ വീതം വിസ്തീര്‍ണ്ണമുളള പി2, പി3, പി6 & പി7 എന്നിങ്ങനെ നമ്പരുകള്‍ നല്‍കിയിട്ടുളള 4 ചെറിയ കുളങ്ങളുമാണ് ടി ഫാമിലുളളത്.
- പുതിയ അക്വാകള്‍ച്ചര്‍ രീതികള്‍ക്കായുളള മാതൃക ഫാം ആണിത്. ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയ മത്സ്യകൃഷി രീതിയായ കേജ് കള്‍ച്ചറിന് സാദ്ധ്യതയുളള ബ്രേക്കിഷ് വാട്ടര്‍ സ്പീഷീസുകളായ കരിമീനും കുളത്തില്‍ വളര്‍ത്താവുന്ന തിരുത, പൂമീന്‍ ഇവിടെ കൃഷി ചെയ്തു വരുന്നു.