മോഡല്‍ ഷ്രിംപ് ഫാം, പൊയ്യ
മോഡല്‍ ഷ്രിംപ് ഫാം & ട്രെയിനിംഗ് സെന്റര്‍,
- 1993-94 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മോഡല്‍ ഷ്രിംപ് ഫാം & ട്രെയിനിംഗ് സെന്റര്‍, പൊയ്യ, തൃശ്ശൂര്‍ ജില്ലയിലുളള പൊയ്യ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. സര്‍ക്കാര്‍ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ഫാമുകളില്‍ ഒന്നാണിത്. അറേബ്യന്‍ കടലില്‍ നിന്നും 8 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ഫാമില്‍ മുനമ്പം അഴിമുഖം വഴിയാണ് ഇതിലേക്ക് ലവണജലം എത്തുന്നത്. കായലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം സസ്യസമൃദ്ധമാണ്.
- ആകെ വിസ്തൃതിയുളള 49.24 ഹെക്ടറില്‍ 28 കുളങ്ങളിലായി 39.15 ഹെക്ടര്‍ പ്രദേശം കൃഷിയുക്തമാണ്.
- ചെമ്മീന്‍ കൃഷി വ്യാപനത്തിനായി സ്ഥാപിച്ചിട്ടുളള ഒരു മാതൃക ഫാം ആണിത്. നിലവില്‍ വനാമി ചെമ്മീന്‍, കരിമീന്‍, മില്‍ക്ക്ഫിഷ് എന്നിവയുടെ കൃഷി പുരോഗമിച്ചുവരുന്നു, കൂടാതെ പൊംമ്പാനോ, കരിമീന്‍, സീബാസ് എന്നിവയുടെ കേജ് ഫാമിംഗും നടപ്പിലാക്കിവരുന്നു.
- സംസ്ഥാനത്തിന്റെ മദ്ധ്യ ജില്ല പ്രദേശങ്ങളിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി കരിമീന്‍ വിത്തുല്‍പാദനവും ഗ്രേ-മുളളറ്റ്, മില്‍ക്ക് ഫിഷ് എന്നിവയുടെ വളര്‍ത്തലും ഇവിടെ നടത്തി വരുന്നു.
- കൂടാതെ ഫാം അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഇവിടെ ഉല്‍പാദിപ്പിക്കുന്നു.